ads

banner

Friday, 6 September 2019

author photo

ന്യൂഡൽഹി: ഏറെ പ്രശസ്‌തമായതും ഏവരും ഉറ്റു നോക്കുന്നതുമായ  ജവഹർലാൽ നെഹ്‌റു സർവ്വകലാശാല (ജെഎൻയു) യൂണിയൻ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഫാസിസത്തിനെതിരെ പോരാട്ടങ്ങൾ നടക്കുന്ന ജെഎൻയു ആരുടെ കൂടെ നിൽക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഏവരും. സീറ്റ് നിലനിർത്താൻ ഇടതു സഖ്യവും, നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാൻ എബിവിപിയും തമ്മിലാണ് പ്രധാന മത്സരം. എൻഎസ്‌യുഐയുവും, ബിർസാ അംബേദ്കർ ഫുലേയും ശക്തമായി മത്സരരംഗത്തുണ്ട്.

ജമ്മുക്കശ്മീർ പുനസംഘടനയും, ആൾക്കൂട്ട അക്രമണം അടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും തെരഞ്ഞെടുപ്പിൽ ചർച്ചയായത്. ഐഷെ ഘോഷാണ് ഇടതു സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി. മനീഷ് ജംഗീതാണ് എ ബി വി പി യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. മുൻ തവണത്തെ അപേക്ഷിച്ച് നിരവധി മലയാളികളും മത്സരരംഗത്തുണ്ട്. 

ഫാസിസത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കൊണ്ടും അവ അടിച്ചമർത്താൻ മോദി സർക്കാർ സ്വീകരിച്ച നടപടികൾ കൊണ്ടും ഏറെ ശ്രദ്ധേയമായിരുന്നു ജെഎൻയു. കനയ്യ കുമാറിനെ ഉൾപ്പെടെയുള്ളവരെ ജയിലിടച്ചതും മറ്റും ഫാസിസതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നായിരുന്നു. അതേസമയം, നജീബ് എന്ന വിദ്യാർത്ഥിയെ കാണാതായതും ഇവിടെ വെച്ചായിരുന്നു. നജീബ് എവിടെ എന്നത് ഇപ്പോഴും ദുരൂഹമായി തുടരുകായാണ്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement