സൗദിയ അറേബ്യാ:റമദാനിൽ പ്രവര്‍ത്തന സമയം കുറച്ചത് കര്‍ശനമായി പാലിക്കണമെന്ന് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. സ്വകാര്യ സ്ഥാപനങ്ങളില്‍ ആറ് മണിക്കൂറാണ് പ്രവര്‍ത്തന സമയം. അധിക വേതനം നല്‍കാതെ ഇതില്‍ കൂടുതല്‍ സമയം ജോലി ചെയ്യിക്കുന്നത് നിയമലംഘനമായി കണക്കാക്കുംതൊഴില്‍
രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളിലായി ആറു മണിക്കൂറാണ് പ്രവര്‍ത്തി സമയം. ഇതിന്റെ ലംഘനം മുന്‍കൂട്ടി കണ്ടാണ് മുന്നറിയിപ്പ്. തൊഴിൽ നിയമം ഇക്കാര്യം കര്‍ശനമായി പറയുന്നുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ സമയക്രമം പാലിക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ സ്ഥാപന ജീവനക്കാർക്ക് റമദാനിൽ അഞ്ചു മണിക്കൂറാണ് പ്രവൃത്തി സമയം. രാവിലെ പത്തു മുതൽ ഉച്ചയ്ക്കു ശേഷം മൂന്നു വരെയാണ് വകുപ്പുകളും ഓഫീസുകളും പ്രവർത്തിക്കുക. റമദാൻ 24 ന് ഈദുൽഫിത്ർ അവധിക്ക് സർക്കാർ ഓഫീസുകൾ അടക്കും. പിന്നീട് ശവ്വാൽ എട്ടിനാണ് തുറക്കുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon