വാഷിംങ്ടണ്‍: ഡോറിയ ചുഴലിക്കാറ്റ് അമേരിക്കയുടെ കിഴക്കൻ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. തീരമേഖലകളിൽ വൻനാശം വിതച്ച കാറ്റ് ഇപ്പോൾ സൗത്ത് കാരോനീലയിലേക്കാണ് നീങ്ങുന്നത്. ഇതേ തുടർന്ന് പ്രദേശത്തു അതീവ ജാഗ്രത നിർദേശം നൽകി. മണിക്കൂറിൽ 105 മുതൽ 165 കിലോ മീറ്റവരെ വേഗത്തിലാണ് കാറ്റു വീശുന്നത്.
ഡോറിയ കാറ്റ് ശക്തമായി വീദേശിയടിച്ച ബഹാമസ് ദ്വീപിൽ ചുഴലിക്കാറ്റിൽ പെട്ട് ഇതുവരെ 23 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം മരണ നിരക്ക് ഇനിയും ഉയർന്നേക്കും. നൂറുകണക്കിന് ആളുകളെ ഇവിടെ നിന്നും കാണാതായിട്ടുണ്ട്. ബഹാമസ് ദ്വീപിൽ അടിച്ചതിനേക്കാൾ കാറ്റ് ദുർബലമാണ് ഇപ്പോൾ.
അമേരിക്കയുടെ തീരമേഖലകളിൽ ചുഴലി വൻ നാശം വിതച്ചു. ഇതിനോടകം പതിനായിരത്തിലധികം വീടുകൾ തകർന്നെന്നാണ് കണക്ക്. സൗത്ത് കാരോലീനയിലും ജോർജിയയിലും വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon