മുംബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഒരാഴ്ചത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം നിലപാട് മയപ്പെടുത്തി ശിവസേന. ബി.ജെ.പിയുമായുള്ള സഖ്യ സാധ്യത തള്ളിയിട്ടില്ലെന്ന് ശിവസേന വ്യക്തമാക്കി. ഇന്ന് പാര്‍ട്ടി എം.എല്‍.എമാരുടെ യോഗവും ശിവസേന വിളിച്ചിട്ടുണ്ട്. ബി.ജെ.പി - ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഇന്നലെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ദേവേന്ദ്ര ഫെഡ്നാവിസ് പറഞ്ഞിരുന്നു. തുല്യ അധികാര പങ്കാളിത്തം വേണമെന്ന ശിവസേനയുടെ അവകാശവാദത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം കടുത്ത അനിശ്ചിതാവസ്ഥയിലായിരുന്നു. അതിനിടെയാണ് നിലപാട് മയപ്പെടുത്തി ശിവസേന രംഗത്തെത്തിയത്.
ബി.ജെ.പിയുമായുള്ള സഖ്യം ഇപ്പോഴും സാധ്യമാണെന്ന് ശിവസേന നേതാവ് സജ്‍ഞയ് റാവത്ത് പറഞ്ഞു. ഉച്ചക്ക് 12 മണിക്കാണ് ശിവസേന എം.എല്‍.എമാരുടെ യോഗം. തര്‍ക്കം പരിഹരിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ഇന്നലെ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ശിവസേന - ബി.ജെ.പി സഖ്യത്തിനാണ് വോട്ട് ചെയ്തതെന്നും ജനഹിതമനുസരിച്ചുള്ള സര്‍ക്കാര്‍ തന്നെ അധികാരത്തിലേറുമെന്നും ദേവേന്ദ്ര ഫെഡ്നാവിസ് പറഞ്ഞിരുന്നു. സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ഫെഡ്നാവിസ് തന്നെ അധികാരമേല്‍ക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറും വ്യക്തമാക്കി. നിയമസഭ കക്ഷി നേതാവായി ദേവേന്ദ്ര ഫെഡ്നാവിസിനെ ബി.ജെ.പി തെരഞ്ഞെടുത്ത ശേഷമായിരുന്നു ഇരുവരുടെയും പ്രതികരണം.
രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം വേണമെന്നും വകുപ്പുകള്‍ തുല്യമായി വീതിക്കണമെന്നതുമടക്കമുള്ള ആവിശ്യങ്ങള്‍ അംഗീകരിക്കാത്തതിനാല്‍ ബി.ജെ.പിയുമായി ചര്‍ച്ചക്കില്ലെന്നായിരുന്നു ശിവസേനയുടെ നേരത്തെയുള്ള നിലപാട്. മറ്റ് സഖ്യസാധ്യതകള്‍ തേടുന്നതായും ശിവസേന വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. നവംബര്‍ അഞ്ചിന് മുമ്പായി സര്‍ക്കാര്‍ രൂപീകരണം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon