ഗാന്ധിനഗർ : സർദാർ വല്ലഭായ് പട്ടേലിന്റെ 1443ാം ജന്മവാർഷികവുമായി ബന്ധപ്പെട്ട ദേശീയ ഏക്താ ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ച് സർക്കാർ. റൺ ഫോർ യൂണിറ്റി എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. 2014 മുതലാണ് വല്ലഭായ് പട്ടേലിന്റെ ജന്മദിനം ‘രാഷ്ട്രീയ് ഏക്താ ദിവസ്’ ആയി സർക്കാർ ആഘോഷിക്കാൻ തുടങ്ങിയത്.
ഡൽഹി ധ്യൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച ഒന്നര കിലോമീറ്ററിന്റെ ‘റൺ ഫോർ യൂണിറ്റി’യിൽ കേന്ദ്രമന്ത്രിമാരായ രമേഷ് പൊക്രിയാൽ, ഹർദീപ് സിങ് പുരി, കിരൺ റിജ്ജു, പി.കെ സിങ്, ഡൽഹിഗവർണർ അനിൽ ബെെജൽ എന്നിവരും പങ്കാളികളായി.സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രിയായിരുന്ന വല്ലഭായ് പട്ടേൽ 560 നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിന് മുൻകയ്യെടുക്കുകയുണ്ടായി. പട്ടേലിന്റെ ജന്മദിനവുമായി ബന്ധപ്പെട്ട് നിരവധി പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon