ads

banner

Thursday, 31 October 2019

author photo

കോട്ടയം:  മാവോയിസ്റ്റുകളെ മഹത്വവൽക്കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാർഹമാണെന്ന് ബിജെപി നേതാവ് എം ടി രമേശ് അഭിപ്രായപ്പെട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുകയാണ്. മാവോയിസ്റ്റുകളെ വളരാൻ സംസ്ഥാന സർക്കാരും അനുവദിച്ചു എന്നും എം ടി രമേശ് കുറ്റപ്പെടുത്തി. 

മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്ന് എം ടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകൾക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോയിസ്റ്റുകൾ. മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസിസിക്കുമെന്ന് വ്യക്തമാക്കണം.രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മാവോയിസ്റ്റുകളുടെ പ്രവർത്തനത്തെ പറ്റി സർക്കാർ ധവളപത്രം ഇറക്കണം.

വാളയാർ കേസില്‍ സിബിഐ അന്വേഷണം വന്നാൽ സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾ കുടുങ്ങും. അതുകൊണ്ടാണ് അന്വേഷണത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ രാവിലെ മുതൽ വൈകുന്നേരം വരെ സെക്രട്ടേറിയറ്റിന് മുന്നിൽ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപി ഉപവാസം നടത്തുമെന്നും എം ടി രമേശ് പറഞ്ഞു.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement