ന്യൂഡല്‍ഹി:മേഘാലയില്‍ ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളെ പുറത്തെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതില്‍ കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി. മൂന്ന് ആഴ്ചയിലേറെയായി കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്ന നടപടി വൈകുന്നതിന് കാരണമെന്താണെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് ചോദിച്ചു. രക്ഷാ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.
രക്ഷാപ്രവര്‍ത്തനത്തില്‍ ഞങ്ങള്‍ തൃപ്തരല്ല. അവര്‍ എല്ലാവരും മരിച്ചോ അതോ ചിലരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യമൊന്നും പ്രസക്തമല്ല. എല്ലാവരേയും ഉടന്‍ പുറത്തെത്തിക്കുക എന്നതാണ് പ്രധാനം. എല്ലാവരും ജീവനോട് ഉണ്ടാകണമേ എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുകയാണ്' - കോടതി വ്യക്തമാക്കി.
320 അടി താഴ്ചയിലുള്ള അനധികൃത ഖനിയില്‍ ഡിസംബര്‍ 13 മുതലാണ് തൊഴിലാളികള്‍ കുടുങ്ങിയത്. ദുരന്ത നിവാരണ സേനയും, സൈന്യവും പല രീതിയില്‍ ഉള്ള ശ്രമങ്ങള്‍ നടത്തിയിട്ടും ഇവരുടെ അടുത്തേക്ക് എത്താന്‍ സാധിച്ചിരുന്നില്ല.
This post have 0 komentar
EmoticonEmoticon