ന്യൂഡല്‍ഹി: എതിര്‍സ്ഥാനാര്‍ത്ഥിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥിയായ ചന്ദ്രഭദ്ര സിംഗിനെതിരെയാണ് പിലിഫിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണിന്റെ അധിക്ഷേപം.സുല്‍ത്താന്‍പുരില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയും തന്റെ മാതാവുമായ മനേക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു വരുണ്‍ ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്.
ബി.എസ്.പി.-സമാജ് വാദി പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായ ചന്ദ്രഭദ്രസിങ് എന്ന സോനു സിങിനെ പോലെയുള്ളവര്‍ക്ക് തന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേയുള്ളൂവെന്നായിരുന്നു വരുണ്‍ ഗാന്ധിയുടെ പരാമര്‍ശം. ജനങ്ങള്‍ മോനുവിനെയും ടോനുവിനെയും ഭയപ്പെടേണ്ടതില്ല. അവരവരുടെ തെറ്റുകളെ മാത്രം ഭയപ്പെട്ടാല്‍ മതി. എനിക്ക് നിങ്ങളോട് ഒരുകാര്യം മാത്രമേ പറയാനുള്ളൂ. ദൈവത്തെയല്ലാതെ നിങ്ങള്‍ ആരെയും ഭയക്കേണ്ടതില്ല. ആര്‍ക്കും നിങ്ങളെ ഒന്നുംചെയ്യാന്‍ കഴിയില്ല. ഞാന്‍ സഞ്ജയ് ഗാന്ധിയുടെ മകനാണ്. എന്റെ ഷൂലേസ് അഴിക്കാനുള്ള യോഗ്യത മാത്രമേ അവര്‍ക്കുള്ളൂ- വരുണ്‍ ഗാന്ധി പറഞ്ഞു.
This post have 0 komentar
EmoticonEmoticon