ഉയരെ സിനിമയിൽ പാർവതിയുടെ മേക്കോവർ വിഡിയോ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തിൽ അതിജീവിച്ച പല്ലവി രവീന്ദ്രനെന്ന് പെൺകുട്ടിയെയാണ് താരം അവതരിപ്പിച്ചത്. കഥാപാത്രത്തിനായി പാർവതി എടുത്ത കഷ്ടപ്പാടും പ്രയത്നവും വിഡിയോയിലൂടെ വ്യക്തമാണ്. നിരവധി ആളുകളാണ് പാർവതിയെ അഭിനന്ദിച്ച് വിഡിയോയുടെ താഴെ കമന്റുകൾ പോസ്റ്റ് ചെയ്യുന്നത്. പാർവതിയുടെ ധൈര്യത്തെയും ആത്മവിശ്വാസത്തെയും നമിക്കുന്നുവെന്നായിരുന്നു കൂടുതൽ പ്രതികരണങ്ങൾ.
പാർവതിയുടെ അഭിനയത്തോടൊപ്പം തന്നെ എടുത്തു പറയേണ്ട ഒന്നായിരുന്നു ചിത്രത്തിലെ മേക്കപ്പ്. ബെംഗളൂരുവിലുള്ള ഡേര്‍ട്ടി ഹാന്‍ഡ്‌സ് സ്റ്റുഡിയോ എന്ന പ്രോസ്തെറ്റിക്സ് മേക്കപ്പ് ടീമാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.
ദിവസവും നാലുമണിക്കൂറോളം എടുത്താണ് പ്രത്യേകരീതിയിലുള്ള പ്രോസ്തെറ്റിക്സ് മേക്കപ്പ് ചെയ്തിരുന്നത്. ബെംഗളൂരുവിലുള്ള ഇവരുടെ സ്റ്റുഡിയോയില്‍ പാര്‍വതി വരുകയും ട്രയല്‍ ചെയ്യുകയും ചെയ്തതിനു ശേഷമായിരുന്നു സിനിമയിലേയ്ക്ക് എത്തുന്നത്.
This post have 0 komentar
EmoticonEmoticon