തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ പോലീസുകാരുടെ പരാതികള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വോട്ടവകാശം നിഷേധിക്കപ്പെട്ടത് അടക്കമുള്ള പരാതികളാണ് അന്വേഷിക്കുക. പരാതികളിലെ ക്രമക്കേട് അന്വേഷിക്കുന്നതിന്റെ ചുമതല പ്രത്യേക സംഘത്തിന് ആയിരിക്കും.
പോലീസ് ബാലറ്റുകളില്‍ അട്ടിമറി നടന്ന സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരുടെ പരാതികളും അന്വേഷിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. നിയമപ്രകാരം അയച്ച ബാലറ്റുകള്‍ പോസ്റ്റോഫീസില്‍ നിന്നും തിരികെ അയച്ചുവെന്നായിരുന്നു നാല് പോലീസുകാരുടെ പരാതി.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതി ഡിജിപിക്ക് കൈമാറിയിരുന്നു. ഐആര്‍ ബറ്റാലിയനിലെ മണിക്കുട്ടന്‍ ഉള്‍പ്പടെയുള്ള നാല് പോലീസുകാര്‍ക്കെതിരെയാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. മണിക്കുട്ടന്റെ വിലാസത്തില്‍ ഒന്നിലധികം പോസ്റ്റല്‍ ബാലറ്റുകള്‍ വന്നതില്‍ അസ്വാഭാവികതയുണ്ടെന്ന് ഇന്റലിജന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇവര്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്.
എന്നാല്‍ ബാലറ്റുകള്‍ തിരിച്ചയച്ച സംഭവം അന്വേഷിക്കണമെന്ന് കാട്ടിയാണ് പോലീസുകാര്‍ പരാതി നല്‍കിയത്. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് നല്‍കിയ പരാതി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് പോലീസുകാര്‍ നല്‍കിയ പരാതിയും ഇതോടൊപ്പം അന്വേഷിപ്പിക്കാന്‍ ഡിജിപി തീരുമാനിച്ചത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon