കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍പെടുന്ന പുതിയങ്ങാടി സ്കൂളിലെ ബൂത്തില്‍ നടന്ന കള്ളവോട്ട് പരാതി സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായി ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും ടിക്കാറാം മീണ പറഞ്ഞു.
മുഹമ്മദ് ഫായിസ്, അബ്ദുൽ സമദ് എന്നിവര്‍ രണ്ട് തവണയും മുഹമ്മദ് കെ.എം മൂന്ന് തവണയും വോട്ട് ചെയ്തെന്ന് കണ്ടെത്തി. കള്ളവോട്ട് ചെയ്ത മൂന്ന് പേര്‍ക്കെതിരെയും ക്രിമിനല്‍ കേസെടുക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. എന്നാല്‍ കള്ളവോട്ട് നടന്നതായി അറിയില്ലെന്ന് ഉദ്യോഗസ്ഥരുടെ മൊഴി.
ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചു. നാല് പേർ പല സമയങ്ങളിൽ ബൂത്തിൽ പ്രവേശിച്ചു. മുഹമ്മദ് ഫായിസ്, ആഷിഖ്, അബ്ദുല്‍ സമദ്, മുഹമ്മദ് കെ.എം എന്നിവരാണ് പ്രവേശിച്ചത്. ഇവരില്‍ മൂന്ന് പേര്‍ ഒന്നില്‍ക്കൂടുതല്‍ തവണ വോട്ട് ചെയ്തെന്ന് വ്യക്തമായി. എന്നാല്‍ ആഷിഖ് ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്തിട്ടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
ഒരാളെ കള്ളവോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റാണെന്നാണ് മൊഴി. ബൂത്ത് ഏജന്‍റിനെതിരെ നടപടി ശുപാര്‍ശ ചെയ്യും. ക്രമക്കേട് നടന്നതിനെ കുറിച്ച് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. തെളിവെടുപ്പിന് ഹാജരാകാതിരുന്ന സമദിനെതിരെ വാറണ്ട് പുറപ്പെടുവിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon