ഉത്തര്‍പ്രദേശ്: വെടിയുണ്ടകള്‍ കൈവശം വച്ച കുറ്റത്തിന് പതിനാറുകാരനെ സിഐഎസ്‌എഫ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫേസ്-2 വിലെ മെട്രോ സ്റ്റേഷനില്‍ നിന്നാണ് 5 വെടിയുണ്ടകളുമായി ഗൗതം ബുദ്ധ് നഗര്‍ സ്വദേശി അറസ്റ്റിലായത്.
മെട്രോ സ്റ്റേഷനില്‍ നടത്തിയ പരിശോധനക്കിടെയാണ് കൗമാരക്കാരന്റെ ബാഗില്‍ നിന്നും സിഐഎസ്എഫ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. അഞ്ച് വ്യത്യസ്ത വലിപ്പത്തിലുള്ള വെടിയുണ്ടകളാണ് ഇയാളുടെ ബാഗില്‍ നിന്നും പിടിച്ചെടുത്തത്. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് പതിനാറുകാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു
This post have 0 komentar
EmoticonEmoticon