ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തെ ട്രോളി "ദ ടെലഗ്രാഫ്' പത്രം. ആദ്യമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മോദി, മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതിരുന്നതും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെ കൊണ്ട് സംസാരിപ്പിച്ചതും മുൻനിർത്തിയാണ് പത്രത്തിന്റെ പരിഹാസം. 2014 മെയ് 26ന് പ്രധാനമന്ത്രിയായി 1,817 ദിവസങ്ങള്‍ക്ക് ശേഷം നടന്ന മോദിയുടെ ആദ്യ പത്ര സമ്മേളനത്തിലെ പ്രസക്തമായ ഭാഗങ്ങള്‍ എന്ന പേരില്‍, ഇടവിട്ട നേരങ്ങളിലുള്ള മോദിയുടെ ഭാവങ്ങളും കൂടെ ചേര്‍ത്തിട്ടുണ്ട്. 52ാം മിനിറ്റില്‍ എല്ലാവര്ക്കും വളരെ നന്ദി എന്ന് പറഞ്ഞ് മോദിയും അമിത് ഷായും വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ചു എന്നും പത്രം ഒടുവിലായി കുറിച്ചു. ഭാവിയില്‍ പ്രധാനമന്ത്രി ഏതെങ്കിലും പത്ര സമ്മേളനത്തില്‍ പങ്കെടുത്ത് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണങ്കില്‍ അത് രേഖപ്പെടുത്താനായി സ്ഥലം ഒഴിച്ചിടുന്നു എന്ന പേരില്‍ താഴെ ഒരു ബ്ലങ്ക് കോളവും പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമേ, ഈ വാർത്തയുടെ തൊട്ടുതാഴെ തന്നെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം സംബന്ധിച്ച് നൽകിയിരിക്കുന്ന തലക്കെട്ടും രസകരം തന്നെ. "രാഹുൽ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറഞ്ഞു' ( "രാഹുൽ ആൻസേഴ്സ് ക്വസ്റ്റ്യൻസ്' ) എന്നാണ് ആ തലക്കെട്ട്. അവിടെയും മോദിയെ പരോക്ഷമായി വിമർശിച്ചു എന്നത് വ്യക്തമാണ്.
http://bit.ly/2wVDrVvHomeUnlabelledനരേന്ദ്രമോദിക്കെതിരെ രൂക്ഷ പരിഹാസവുമായി ടെലിഗ്രാഫ് ; മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത പ്രധാമന്ത്രിക്കെതിരെ ട്രോൾ മഴ
This post have 0 komentar
EmoticonEmoticon