ആലപ്പുഴ: മുതിര്‍ന്ന ചലച്ചിത്ര നടി പി കെ കാഞ്ചന അന്തരിച്ചു. 89 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്.
നാടകവേദിയിലൂടെയാണ് കാഞ്ചന സിനിമയിലെത്തിയത്. 1950 ല്‍ പുറത്തിറങ്ങിയ 'പ്രസന്ന' ആയിരുന്നു ആദ്യ ചിത്രം. ഓലപ്പീപ്പി എന്ന ചിത്രത്തിലെ അഭിനയത്തിന് 2017 ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കാഞ്ചനയ്ക്കു ലഭിച്ചിരുന്നു. 850 ഓളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഉമ്മ, ഇണപ്രാവുകള്‍, കെയര്‍ ഓഫ് സൈറാഭാനു, ക്രോസ് റോഡ്, കമ്മാരസംഭവം തുടങ്ങിയ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ജനുവരിയില്‍ പുറത്തിറങ്ങിയ വിജയ് സൂപ്പറും പൗര്‍ണമിയുമാണ് അവസാന ചിത്രം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon