ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു ഫലം പുറത്തു വരുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പു തന്നെ ചരടുവലികള്‍ നടത്തി പ്രതിപക്ഷം. ബിജെപി നയിക്കുന്ന എന്‍ഡിഎയെ ഏതുവിധേനെയും അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്താനുള്ള അതിശക്ത നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികള്‍ നടത്തുന്നത്. ഇതിനായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎയ്‌ക്കൊപ്പം ആറു കക്ഷികള്‍ കൂടി കൈകോര്‍ത്തേക്കാം.
തൃണമൂലിനു പുറമേ സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ്വാദി പാര്‍ട്ടി, ആം ആദ്മി പാര്‍ട്ടി, തെലുഗുദേശം പാര്‍ട്ടി, ഇടതുമുന്നണി എന്നിവര്‍ കൂടി അണിചേര്‍ന്ന് സെക്കുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) എന്ന പേരില്‍ വിശാലസഖ്യത്തിലേക്ക് പ്രതിപക്ഷം നീങ്ങിയേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസാണ് ഈ പേരു നിര്‍ദ്ദേശിച്ചതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എങ്ങനെയും അധികാരം കയ്യിലാക്കാനുള്ള അവസാനഘട്ട നീക്കമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫലപ്രഖ്യാപനത്തിനു ശേഷം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സീറ്റുകള്‍ ലഭിച്ചാല്‍ മറ്റെല്ലാം മറന്ന് ഒന്നിച്ചു നില്‍ക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.
This post have 0 komentar
EmoticonEmoticon