ഏകദിന ലോക കപ്പിന് ഇന്ത്യ ഇറങ്ങുക രണ്ട് നിറത്തിലുളള ജെഴ്‌സികളുമായി. പരമ്പരാഗതമായ നീല നിറത്തിന് പുറമെ ഓറഞ്ച് നിറത്തിലുളള ജെഴ്‌സിയും ഇന്ത്യ ലോക കപ്പില്‍ അണിയും. അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യ ഓറഞ്ച് ജെഴ്സിയിലാണ് കളിക്കുക. കൈയിലും പിന്‍വശത്തും ഓറഞ്ച് നിറമുള്ള ജെഴ്സിയാവും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍വശത്ത് കടുംനീല നിറമാകും ഉണ്ടാകുക. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക ടീമുകള്‍ക്കെല്ലാം നീല ജെഴ്സിയാണുള്ളത്.. ഇതോടെയാണ് ആശയക്കുഴപ്പം ഒഴിവാക്കാന്‍ ഐ.സി.സി രണ്ട് തരം ജെഴ്‌സികള്‍ അണിയാന്‍ ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട് ആതിഥേയ ടീം ആയതിനാല്‍ അഫ്ഗാനിസ്ഥാനും ഇന്ത്യക്കും ശ്രീലങ്കയ്ക്കും എവേ ജെഴ്സികള്‍ അവതരിപ്പിക്കേണ്ടി വരികയായിരുന്നു. പച്ച ജെഴ്സിയിലുള്ള പാകിസ്ഥാന്‍, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജെഴ്സികള്‍ ഉപയോഗിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon