ads

banner

Saturday, 25 May 2019

author photo

മോഹന്‍ലാല്‍ : പ്രിയദര്‍ശന്‍ ടീമിന്റെ ബ്രഹ്മാണ്ഡ ചരിത്ര ചിത്രം മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ വിതരണാവകാശം സ്വന്തമാക്കി ഫാര്‍സ് ഫിലിംസ്. വമ്പന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ അവകാശം ഫാര്‍സ് സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തുകയെത്രയെന്ന് പുറത്തുവിട്ടിട്ടില്ല.
ആരാധകരും സിനിമാലോകവും ഉറ്റുനോക്കുന്ന ഈ ചിത്രം വരുന്ന ഡിസംബര്‍ അല്ലെങ്കില്‍ അടുത്ത വിഷു സീസണില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് സൂചന. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്തു ഭാഷകളില്‍ ഈ ചിത്രം റിലീസ് ചെയ്യാന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അത് സാധിച്ചാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ചരിത്രമായി മരക്കാര്‍ മാറും.മോഹന്‍ലാലിന് പുറമെ, പ്രണവ് മോഹന്‍ലാല്‍, പ്രഭു, അര്‍ജുന്‍, ഫാസില്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ഹരീഷ് പേരാടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാലിന്റെ കുട്ടിക്കാലം പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നു.

കുഞ്ഞാലി മരയ്ക്കാര്‍ ഒന്നാമന്‍, അഥവാ കുട്ട്യാലി മരയ്ക്കാര്‍ ആയെത്തുന്നത് മധുവാണ്. സുനില്‍ ഷെട്ടിയും ചിത്രത്തിലുണ്ട്.സാബു സിറില്‍ പ്രൊജക്റ്റ് ഡിസൈനറായി എത്തുന്ന ഈ ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകന്‍ തിരു ആണ്. പാട്ടുകള്‍ക്ക് ഈണം നല്‍കുന്നത് നാല് സംഗീത സംവിധായകരാണ്.ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, കോണ്ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി ജെ റോയ്, മൂണ്‍ ഷോട്ട് എന്റര്‍ടെയ്ന്‍മെന്റ് ന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നൂറു കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കില്‍ ആണ് മരക്കാര്‍ ഒരുക്കുന്നത് 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement