രാജു മുരുഗൻ സംവിധാനം ചെയ്യുന്ന 'ജിപ്സി'യുടെ ട്രെയിലർ റിലീസ് ചെയ്തു. ജീവ നായകനാകുന്ന സിനിമയിൽ നതാഷ സിങ് നായികയാകുന്നു. ദേശീയ പുരസ്‌കാരം നേടിയ ജോക്കറിനു ശേഷം രാജു മുരുഗന്‍ ഒരുക്കുന്ന ചിത്രമാണ് ജിപ്സി. മലയാളികളുടെ പ്രിയ നടൻ സണ്ണി വെയ്ൻ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. 'സഖാവ് ബാലന്‍' എന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്. സംവിധായകന്‍ ലാല്‍ജോസും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സണ്ണിയുടെയും ജീവയുടെയും ശബ്ദത്തിലൂടെയാണ് ട്രെയിലർ മുന്നോട്ടുപോകുന്നത്.
2016ല്‍ പുറത്തിറങ്ങിയ ജോക്കറെന്ന തമിഴ് ചിത്രം സിനിമാസ്വാദകരും രാഷ്ട്രീയ വിമര്‍ശകരും ഏറെ ചർച്ച ചെയ്തിരുന്നു. പുതിയ ചിത്രവുംഇന്ത്യയുടെ സമാന രാഷ്ട്രീയ സാഹചര്യങ്ങളെ ചോദ്യം ചെയ്യുന്നു. സ്വാതന്ത്ര്യത്തിനും സമത്വത്തിനും ഭരണഘടനയ്ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ രാജ്യദ്രോഹികളാക്കി ജയിലിലടക്കുന്നതും തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങളുമാണ് പ്രമേയം. രാജു മുരുഗന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. സെല്‍വകുമാര്‍ എസ്.കെ. ഛായാഗ്രഹണം നിർവഹിക്കുന്നു.
This post have 0 komentar
EmoticonEmoticon