കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. ബംഗാളിലെ പരസ്യപ്രചാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു ദിവസം വെട്ടിക്കുറച്ചു. പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രി പത്തിന് അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്‍റെ ഉത്തരവ്. ഭരണഘടനയിലെ 324-ാം വകുപ്പ് പ്രകാരമാണ് കമ്മീഷന്‍റെ നടപടി.
സംസ്ഥാനത്ത് നടക്കുന്ന തുടർച്ചയായ അക്രമങ്ങളിൽ പ്രതിഷേധിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. മെയ് 17 വരെ നടക്കേണ്ടിയിരുന്ന പ്രചാരണം മെയ് 16 രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
ഇന്നലെ നടന്ന അമിത് ഷായുടെ റാലിയില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ബിജെപി പ്രവര്‍ത്തകരും ഇടതുപക്ഷത്തിന്റെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും വിദ്യാര്‍ഥി വിഭാഗക്കാരും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. അമിത് ഷായുടെ വാഹനവ്യൂഹം കോളജ് സ്ട്രീറ്റിനു മുന്നിലൂടെ കടന്നുപോകവേ ഇടത്, തൃണമൂല്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുകയും കരിങ്കൊടി കാട്ടുകയും ചെയ്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രി മമത ബാര്‍ജിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് - ബിജെപി വാക്പോര് മുറുകുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ അസാധാരണ നടപടി. അതേസമയം ഇന്ന് കൊല്‍ക്കത്തയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തെരഞ്ഞെടുപ്പ് റാലി നടക്കുകയാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon