അലബാമ: അമേരിക്കയിലെ അലബാമയില്‍ ഇനിമുതല്‍ ഗര്‍ഭഛിദ്രത്തിനു പൂര്‍ണ്ണ നിരോധനം. ആറിനെതിരെ 25 വോട്ടുകള്‍ക്കാണ് സെനറ്റ് നിയമം പാസാക്കിയത്. ബലാല്‍സംഗത്തിനിരയായാല്‍പ്പോലും ഗര്‍ഭഛിദ്രം പാടില്ല എന്ന രീതിയിലാണ് നിയമം കൊണ്ടുവന്നിരിക്കുന്നത്.
ഗര്‍ഭഛിദ്രം 99 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും നിയമത്തില്‍ പറയുന്നു. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന്‍ ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍ മാത്രമായിരിക്കും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കുക. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാകുന്ന സ്ത്രീകളെ ഒഴിവാക്കണമെന്ന് ഭേദഗതി നിര്‍ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളി. നിയമനിര്‍മാണത്തിനെതിരെ അനുകൂലമായും പ്രതികൂലമായും ആളുകള്‍ രംഗത്തെത്തി. ആറ് മാസത്തിന് ശേഷം ഗവര്‍ണറുടെ ഒപ്പോടുകൂടി മാത്രമേ നിയമം നടപ്പില്‍ വരുകയുള്ളൂ.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon