ലണ്ടന്‍: ജാമ്യ നിബന്ധന പാലിക്കാതെ 2012 ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതിന് വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന് 50 ആഴ്ച തടവ്. ലണ്ടനിലെ സൗത്ത്വാര്‍ക്ക് ക്രൗണ്‍ കോടതിയാണു ശിക്ഷ വിധിച്ചത്. ജാമ്യം എടുത്തു മുങ്ങി ഏഴു വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയായിരുന്നു അസാന്‍ജ്.
ഓസ്ട്രേലിയന്‍ പൗരനായ അസാന്‍ജിനെതിരേ 2010-ല്‍ സ്വീഡനില്‍ രണ്ടു ലൈംഗിക പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. വിക്കിലീക്സ് യുഎസ് പ്രതിരോധരഹസ്യങ്ങള്‍ പുറത്തുവിട്ടതിനു പിന്നാലെയായിരുന്നിത്.
ഈ കേസുകളില്‍ അസാന്‍ജ് ബ്രിട്ടീഷ് പോലീസിനു കീഴടങ്ങുകയും അദ്ദേഹത്തിനു ജാമ്യം ലഭിക്കുകയും ചെയ്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച അസാന്‍ജ് അറസ്റ്റിലാകുമെന്ന ഘട്ടത്തില്‍ 2012 ജൂണില്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടുകയായിരുന്നു. അസാന്‍ജ് പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യാനായി ബ്രിട്ടീഷ് പോലീസ് ഏഴു വര്‍ഷം എംബസിക്കു വെളിയില്‍ കാവല്‍ നിന്നു.
ഇതിനിടെ, സ്വീഡനിലെ കേസുകള്‍ റദ്ദാക്കപ്പെട്ടു. എന്നാല്‍, ജാമ്യവ്യവസ്ഥ ലംഘിച്ച കേസില്‍ അസാന്‍ജിന്റെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നു ബ്രിട്ടന് വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon