ന്യൂഡല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിംഗ് താക്കൂറിന്റെ പരാമര്‍ശത്തില്‍ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് പ്രജ്ഞാ സിംഗിനെ കമ്മിഷന്‍ 3 ദിവസത്തേക്ക് വിലക്കി. പ്രസ്താവന പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന കണ്ടെത്തിയതോടെയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകര്‍ത്തതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അതില്‍ പശ്ചാത്താപമില്ലെന്നുമായിരുന്നു പ്രജ്ഞാ സിംഗ് ഒരഭിമുഖത്തില്‍ പറഞ്ഞത്.
This post have 0 komentar
EmoticonEmoticon