പത്തനംതിട്ട: മണ്ഡലപൂജയ്ക്കു ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച സന്നിധാനത്തെത്തും.
ചൊവ്വാഴ്ച ഉച്ചയോടെയാണ് ഘോഷയാത്ര പന്പയിലെത്തുക. ഉച്ചകഴിഞ്ഞ് മൂന്നിന് പമ്പ ഗണപതി ക്ഷേത്രത്തില്‍നിന്നു പുറപ്പെട്ടു ശരംകുത്തിയില്‍ എത്തും. ഇവിടെനിന്നു ദേവസ്വം ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു സന്നിധാനത്ത് എത്തിക്കും. ചൊവ്വാഴ്ച വൈകിട്ടത്തെ ചടങ്ങുകൾക്ക് ശേഷം 27ന് ഉച്ചയ്ക്കു മണ്ഡലപൂജയും നടക്കും. അന്നു രാത്രിയാണ് നട അടയ്ക്കുന്നത്.
ശബരിമലയിൽ കനത്ത ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ചൊവ്വാഴ്ച വൈകിട്ട് ഏഴിനാണ് തങ്ക അങ്കി ചാർത്തിയുള്ള പൂജകൾ നടക്കുക.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon