ന്യൂഡൽഹി : ഇന്ത്യൻ ഉൽപന്നങ്ങൾക്ക് നികുതി ഉയർത്തിയ യുഎസ് നടപടിക്കു മറുപടിയായി, യുഎസിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 29 ഇനം ഉൽപന്നങ്ങൾക്ക് ഇന്ത്യ അധിക ഇറക്കുമതിത്തീരുവ ചുമത്തും. ഇന്ത്യയിൽനിന്നുള്ള വിവിധ ഉൽപന്നങ്ങൾക്ക് യുഎസിൽ നികുതി ഒഴിവ് നൽകിയിരുന്ന ‘പ്രത്യേക പരിഗണനാ രീതി’ കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം എടുത്തുകളഞ്ഞിരുന്നു. ഇതോടെയാണ് ഇന്ത്യ യുഎസിൽനിന്നുള്ള ബദാം, ആപ്പിൾ അടക്കമുള്ള ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഒരു വർഷം മുൻപ് എടുത്ത തീരുമാനം ഇപ്പോൾ നടപ്പാക്കുന്നത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്നുള്ള സ്റ്റീലിനും അലുമിനിയത്തിനും യുഎസ് ഇറക്കുമതിത്തീരുവ ഉയർത്തിയതിനെത്തുടർന്നാണ് 29 ഇനം അമേരിക്കൻ ഉൽപന്നങ്ങൾക്കു നികുതി ഉയർത്താൻ ഇന്ത്യ തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ ജൂണിലെടുത്ത ആ തീരുമാനം ഇതുവരെയും നടപ്പാക്കിയിരുന്നില്ല; ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനായിരുന്നു ശ്രമം. തീരുമാനം നാളെ വരെ മരവിപ്പിച്ചിരിക്കുകയായിരുന്നു. അതു നീക്കുന്നതോടെ തിങ്കളാഴ്ച മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിലാകുമെന്നാണു സൂചന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon