വാഷിങ്ടന്‍: ഒമാന്‍ ഉള്‍ക്കടലയില്‍ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്കു നേരെ ആക്രമണം നടക്കുന്നതിനു തൊട്ടുമുമ്പ് അമേരിക്കന്‍ ഡ്രോണിനു നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുഎസ് അധികൃതര്‍. ലക്ഷ്യം തെറ്റി മിസൈല്‍ സമുദ്രത്തില്‍ പതിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി.ആക്രമണത്തിനിരയായ ടാങ്കറുകള്‍ക്കു സമീപത്തുണ്ടായിരുന്ന ഇറാന്റെ ബോട്ട് നിരീക്ഷിച്ച അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണിനു നേരെയാണ് ആക്രമണമുണ്ടായത്. എന്നാല്‍ ഇറാന്റെ ബോട്ടുകള്‍ തന്നെയാണോ ആക്രമണം നടത്തിയതെന്ന് കണ്ടെത്തിയിട്ടില്ല.
ആക്രമണത്തിനു മുമ്പ് ഇറാന്‍ നടത്തിയ നീക്കങ്ങളെക്കുറിച്ച് അമേരിക്കയ്ക്കു വ്യക്തമായ സൂചന ലഭിച്ചുവെന്നാണ് യുഎസ് അധികൃതരുടെ അവകാശവാദം. എന്നാല്‍ ഇറാന്‍ ഈ ആരോപണങ്ങള്‍ മുഴുവന്‍ തള്ളി. ഇറാന്‍ സൈന്യത്തിന്റെ ഭാഗമായ ഇസ്ലാമിക് റവല്യൂഷണി ഗാര്‍ഡ് കോര്‍പ്പ്‌സ് ആണ് ഓയില്‍ ടാങ്കറുകള്‍ ആക്രമിച്ചതെന്ന നിലപാടില്‍ ഉറച്ചനില്‍ക്കുകയാണ് അമേരിക്ക. എണ്ണ ടാങ്കറുകള്‍ ആക്രമിക്കപ്പെടുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് അമേരിക്കയുടെ ഡ്രോണ്‍ ചെങ്കടലില്‍ ഹൂതികള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തുവെന്നും അമേരിക്കന്‍ അധികൃതര്‍ പറയുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon