ന്യൂഡല്‍ഹി: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പ്രസ്താവനയുമായി ശിവസേനയും. നേരത്തെ ഇതേപ്രകാരം രാഹുല്‍ ഗാന്ധി മോഡിയെ വിമര്‍ശിച്ചിരുന്നു. 'ചൗക്കീദാര്‍ ചോര്‍ ഹേ' എന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയാണ് വീണ്ടും ഇതേ പ്രസ്താവന നടത്തിയിരിക്കുന്നത്.
ശിവസേനയുമായുള്ള ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് ദേവേന്ദ്ര ഫട്‌നാവിസിനെ അമിത് ഷാ നിയോഗിച്ചിരുന്നെങ്കിലും ബിജെപിയുമായി സഖ്യമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ശിവസേന. ശിവസേനയെ അനുനയിപ്പിച്ചില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ കനത്ത തിരിച്ചടിയുണ്ടാവുമെന്ന് ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ ഫലങ്ങള്‍ പറഞ്ഞിരുന്നു.
മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പതിവായി ഉപയോഗിച്ച പരാമര്‍ശമാണ് 'ചൗക്കീദാര്‍ ചോര്‍ ഹെ' എന്നത്. അതേസമയം ഇതുമായി ബന്ധപ്പെട്ട് ഒരു നേതാവിന്റെയും പേര് ഉദ്ധവ് താക്കറെ പറഞ്ഞിട്ടില്ല എന്നത് വാസ്തവം. എന്നാല്‍ 2014 ല്‍ പൊതുതെരഞ്ഞെടുപ്പ് സമയത്ത് നരേന്ദ്രമോദി കുടുതല്‍ ഉപയോഗിച്ച വാക്കാണ് കാവല്‍ക്കാരന്‍ എന്നത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ ജനങ്ങളുടെ പണത്തിനും വിശ്വാസത്തിനും കാവല്‍ക്കാരന്‍ ആയി പ്രവര്‍ത്തിക്കുമെന്നായിരുന്നു മോദിയുടെ വാഗ്ദാനം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon