ads

banner

Tuesday 13 August 2019

author photo

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം ശരിവച്ച് ഹൈക്കോടതി. ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീല്‍ തളളി. ശ്രീറാമിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. രക്തപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണ്. മനഃപൂര്‍വമുളള നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. അന്വേഷണത്തില്‍ തുടക്കത്തിലെ  വീഴ്ചപറ്റിയെന്ന് കോടതി വിമർശിച്ചിരുന്നു. 
മദ്യപിച്ച് വാഹനമോടിച്ചാണ് ശ്രീറാം അപകടം ഉണ്ടാക്കിയതെന്നും നരഹത്യ കുറ്റം നിലനിൽക്കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാൽ രക്തപരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും  നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നും ശ്രീറാം വാദിച്ചിരുന്നു. 
 അതേസമയം ശ്രീറാം ഓടിച്ച കാറിന്‍റെ വേഗം കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നാളെ നടത്തും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ശ്രീറാമിനെ  ഇന്നലെ ഡിസ്ചാർജ് ചെയ്തിരുന്നു. 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement