ads

banner

Tuesday 13 August 2019

author photo

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്. നാളെ മലപ്പുറത്തും കോഴിക്കോടുമാണ് റെഡ് അലേര്‍ട്ട്. 20 സെന്റിമീറ്ററിലധികം മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. 17ാം തീയ്യതിയോടെ മഴക്ക് ശമനമാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ മാധ്യമങ്ങളോട് പറഞ്ഞു.
 അതേസമയം സംസ്ഥാനത്ത് ദുരിതം പെയ്തിറങ്ങിയ വടക്കന്‍ ജില്ലകളില്‍  മഴ കുറഞ്ഞു.11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി , കോട്ടയം ജില്ലകളില്‍ വരുന്ന മണിക്കൂറിനുളളില്‍  ഇടിമിന്നലോട്   കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.  എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഇന്ന് ; നല്ല മഴ ലഭിക്കുന്നുണ്ട്. മറ്റു ജില്ലകളില്‍ ചാറ്റല്‍ മഴയുമുണ്ട്. കടുത്ത പ്രതിസന്ധി നേരിട്ടിരുന്ന കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. തെക്കന്‍ കേരളത്തില്‍  കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍  നെയ്യാർ, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു.< >
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement