ads

banner

Wednesday 14 August 2019

author photo

ഇടുക്കി: മഴ വീണ്ടും കനത്തതോടെ ഇടുക്കിയില്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നു. ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു പെയ്‌തൊലിച്ചത്. ഇവിടെ അണക്കെട്ടില്‍ പൂര്‍ണ സംഭരണ ശേഷിയുടെ നാല്‍പത് ശതമാനം വെള്ളമാണുള്ളത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 130 അടി പിന്നിട്ടു. 142 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണ സംഭരണ ശേഷി. ജില്ലയിലെ പ്രധാനപ്പെട്ട ചെറിയ ഡാമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.

എറണാകുളത്തും കോട്ടയത്തും മലപ്പുറത്തും, ഇടുക്കിയിലും, കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിലുള്‍പ്പെടെ ശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്യുന്ന മഴയാണ് ഇപ്പോഴും തുടരുന്നത്. ഇത് വെള്ളക്കെട്ട് രൂക്ഷമാക്കുകയാണ്. കുട്ടനാട്ടിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. പാലയില്‍ മീനച്ചിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് ഈാരാറ്റുപേട്ട പാല റോഡില്‍ വെള്ളം കയറി. രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നും ന്യൂനമര്‍ദം നേരിയതോതില്‍ ശക്തി പ്രാപിക്കുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ഇന്ന് മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement