തിരുവനന്തപുരം: നെയ്യാറ്റിന്‍ കരയില്‍ കൊല്ലപ്പെട്ട സനലിന്റെ കുടുംബത്തിന് നടനും എംപിയുമായ സുരേഷ് ഗോപി സഹായം വാഗ്ദാനം ചെയ്തു. സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലിനു മുന്നിലെത്തിയാണ് സഹായം വാഗ്ദാനം ചെയ്തത്്.വീട് പണയം വച്ച് വനിത വികസന കോര്‍പ്പറേഷനില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്.
സെക്രട്ടറിയേറ്റനു മുന്നില്‍ സനലിന്റെ കുടുംബം നടത്തുന്ന സമരം ഇന്ന് 16-ാം ദിവസത്തിലേക്ക് കടക്കുകയാണ്. സനലിന്റെ ഭാര്യ വിജിയും കുടുംബവുമാണ് സമരം നടത്തുന്നത്. ഇന്ന് പട്ടിണി സമരം നടത്തുമെന്ന്് അവര്‍ അറിയിച്ചു. സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് സനലിന്റെ കുടുംബം സമരം നടത്തുന്നത്.
This post have 0 komentar
EmoticonEmoticon