ന്യൂഡല്‍ഹി:അയോദ്ധ്യ കേസ് സുപ്രീംകോടതി നീട്ടിവയ്ക്കാന്‍ കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വഖഫ് ബോര്‍ഡിനുവേണ്ടി ഹാജരായപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേസ് നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ ആവശ്യപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ഈ പരാമര്‍ശം. മാത്രമല്ല,അയോദ്ധ്യ കേസ് പരിഗണിച്ച ജഡ്ജിയെ ഇംപീച്ച് ചെയ്യിക്കാന്‍ ശ്രമിച്ചെന്നും സിബലിന്റെ പേരുപറയാതെ മോദി വ്യക്തമാക്കി.
ജഡ്ജിമാര്‍ ഭീഷണിക്കു വഴങ്ങി നീതിയുടെ പാതയില്‍ നിന്ന് വ്യതിചലിക്കരുതെന്നും, അയോദ്ധ്യ കേസ് പരിഗണിച്ച മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നിരുന്നുവെന്നും മോദി അറിയിച്ചു.എന്നാല്‍,കേസ് നീട്ടിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ കോണ്‍ഗ്രസിനു വേണ്ടിയല്ല താന്‍ ഹാജരായതെന്ന് കപില്‍ സിബല്‍ വ്യക്തമാക്കി.കൂടാതെ, കേസ് പരിഗണിച്ച അടുത്ത കാലത്തൊന്നും ഹാജരായിട്ടുമില്ലെന്നും, ധൈര്യമുണ്ടെങ്കില്‍ പ്രധാനമന്ത്രി ജുഡിഷ്യറിക്കെതിരെ പ്രസ്താവന നടത്തട്ടെയെന്നും തന്നെ ലക്ഷ്യമിട്ടത് രാഷ്ട്രീയ ലാക്കോടെ ആണെന്നും സിബല്‍ പറഞ്ഞു.
This post have 0 komentar
EmoticonEmoticon