നഹാന്‍: ഹിമാചല്‍പ്രദേശില്‍ ബസ് അപകടം. അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബസ് പാലത്തില്‍നിന്നും നദിയിലേക്കു വീണാണ് അപകടം സംഭവിച്ചത്.അമിത വേഗതയിലായിരുന്ന ബസ് നീയന്ത്രണം തെറ്റി പാലത്തിന്റെ കൈവരി ഇടിച്ചു തകര്‍ത്ത് 40 അടി താഴ്ച്ചയിലേയ്ക്ക് ആണ് മറിഞ്ഞത്.സിര്‍മോര്‍ ജില്ലയിലെ ഖദ്രിയില്‍ രേണുക-ദദാഹു-നഹാന്‍ റോഡിലാണ് അപകടമുണ്ടായത്.
മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് യാത്രക്കാര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. എന്നാല്‍ അഞ്ച് പേരാകട്ടെ ആശുപത്രിയില്‍ എത്തിയ ശേഷമാണ് മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon