മലയാളത്തിന്റെ അനശ്വര നടൻ സത്യൻ എന്ന സത്യനേശൻ നാടാരുടെ ജീവിതം
സിനിമയാകുന്നു . മലയാള സിനിമക്ക് ഒരു പിടി നല്ല സിനിമകൾ സമ്മാനിച്ച
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.
കേന്ദ്ര കഥാപാത്രമായ സത്യനെ അവതരിപ്പിക്കുന്നത് നടൻ ജയസൂര്യയായാണ്,
നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ
ഒരുക്കുന്നത് ബി.ടി അനിൽകുമാറും കെ.ജി സന്തോഷുമാണ്.
സത്യന്റെ നാല്പത്തിയെട്ടാമത് ചരമവാർഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ
ചടങ്ങിൽ വിജയ് ബാബുവാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
പ്രഖ്യാപനത്തിന് മുന്നോടിയായി എൽ.എം.എസ് സെമിത്തെരിയിലെ സത്യൻ സ്‌മൃതി
മണ്ഡപത്തിലെത്തി അണിയറ പ്രവർത്തകർ പ്രാർത്ഥന നടത്തി.
നടി ആൻ അഗസ്റ്റിൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കും.
കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. മുൻ ഇന്ത്യൻ
ഫുട്ബോൾ ടീം ക്യാപ്റ്റൻ വി.പി സത്യന്റെ ജീവിതം ആസ്പദമാക്കിയ 'ക്യാപ്റ്റൻ'
എന്ന ചിത്രം ഒരു മികച്ച ബയോപിക്കെന്ന നിലയിൽ ശ്രദ്ധിക്കപ്പെടുകയും
ജയസൂര്യക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്ക്കാരം നേടികൊടുക്കുകയും
ചെയ്തു.
This post have 0 komentar
EmoticonEmoticon