കണ്ണൂര്‍ : ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണ ചുമതല ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗരസഭ ചെയര്‍പേഴ്‌സന് വീഴ്ച്ച പറ്റിയെന്ന് സമ്മതിച്ച സാഹചര്യത്തില്‍ ആത്മഹത്യ പ്രേരണ വകുപ്പ് ചേര്‍ത്ത് കേസ് എടുക്കണമെന്നും സാജന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം രണ്ടാമത്തെ പ്രവാസി വ്യവസായിയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ്, കേസില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. കേസ് ഡിവൈ.എസ്.പി അന്വേഷിച്ചാല്‍ പോര. കേസ് ഐ.ജിയെ ഏല്‍പ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഓഡിറ്റോറിയത്തിന് 24 മണിക്കൂറിനുള്ളില്‍ അനുമതി നല്‍കണമെന്ന് എം കെ മുനീറും ആവശ്യപ്പെട്ടു. ചെയര്‍പേഴ്‌സന്‍ പി.കെ ശ്യാമള സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട നേതാക്കള്‍, സി.പി.എം കുറ്റക്കാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ചു. ഇതിനിടെ കേസ് അന്വേഷണം ഏറ്റെടുത്ത നര്‍ക്കോട്ടിക്ക് ഡിവൈ.എസ്.പി ജില്ലാ പൊലീസ് മേധാവിയെ കണ്ട് തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon