അമേഠി : കേന്ദ്രമന്ത്രി ആയതിനു ശേഷം അമേഠിയിലേക്കുള്ള ആദ്യവരവിൽ തന്നെ ഹൃദയം കവർന്ന് സ്മൃതി ഇറാനി. ശനിയാഴ്ച മണ്ഡലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ ആയിരുന്നു സുഖമില്ലാത്ത ഒരു സ്ത്രീയെ കണ്ട് സ്മൃതി ഇറാനി വാഹനം നിർത്തിയത്. തുടർന്ന് ഈ സ്ത്രീയെ മന്ത്രി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. അമേഠിയിലൂടെ യാത്ര ചെയ്യുന്നതിനിടയിൽ ആയിരുന്നു ഈ സ്ത്രീ സ്മൃതിയുടെ കണ്ണിലുടക്കിയത്. ഒരു അപകടത്തിൽ പരുക്കേറ്റ ഇവർ നടന്നുപോകാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. യാത്രയ്ക്കിടെ ഇവരെ കണ്ട സ്മൃതി ഇറാനെ വാഹനം നിർത്തി കാര്യം അന്വേഷിക്കുകയും ആംബുലൻസ് വിളിച്ച് ഇവരെ ആശുപത്രിയിലേക്ക് അയയ്ക്കുകയുമായിരുന്നു. കൃത്യമായ ചികിത്സ നൽകാൻ ഡോക്ടർമാർക്ക് സ്മൃതി ഇറാനി നിർദ്ദേശം നൽകുകയും ചെയ്തു.
ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ഈ സമയത്ത് സ്മൃതി ഇറാനിക്കൊപ്പം ഉണ്ടായിരുന്നു. രണ്ടു ദിവസത്തെ സന്ദർശനത്തിനായും ഗോവ മുൻ മുഖ്യമന്ത്രി ആയിരുന്ന മനോഹർ പരീക്കർ ദത്തെടുത്ത ഗ്രാമം സന്ദർശിക്കാനും മണ്ഡലത്തിൽ എത്തിയത് ആയിരുന്നു സ്മൃതി ഇറാനി. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയതിനു ശേഷം മണ്ഡലത്തിൽ ആദ്യമായാണ് സ്മൃതി ഇറാനി കഴിഞ്ഞദിവസം എത്തിയത്. പരീക്കർ ദത്തെടുത്ത അമേഠിയിലെ ഗ്രാമങ്ങളുടെ വികസനത്തിനായി ഗോവ സർക്കാർ തുടർന്നും പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിൽ സന്ദർശനത്തിന് എത്തിയ സ്മൃതി ഇറാനി അമേഠിയിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ മരണപ്പെട്ട ബി.ജെ.പി പ്രവർത്തകനായ സുരേന്ദ്ര സിംഗിന്‍റെ ബറൗലിയ ഗ്രാമത്തിലെ വീട്ടിലെത്തി അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ കണ്ടു
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon