ads

banner

Friday, 24 May 2019

author photo

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ എന്‍.ഡി.എയുടെ വന്‍ വിജയത്തിനിടെ നിരവധി പ്രമുഖര്‍ക്കാണ് അടിതെറ്റിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നിരയിലെ പല പ്രമുഖര്‍ക്കും ഈ തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കേണ്ടി വന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിവര്‍ക്ക് പോലും ഇത്തവണ തോല്‍ക്കേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അമേഠിയിലെ തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ ഞെട്ടിച്ചത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് രണ്ടാം തവണയുള്ള ഏറ്റുമുട്ടലിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ പരാജയം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോതിരാതിദ്യ സിന്ധ്യയുടെ തോല്‍വിയാണ് കോണ്‍ഗ്രസിനെ ഞെട്ടിച്ച മറ്റൊരു തിരിച്ചടി. ജോതിരാതിദ്യ സിന്ധ്യയുടെ കുടുംബമണ്ഡലമായ ഗുണയില്‍ എതിര്‍ സ്ഥാനാര്‍ത്ഥി മുന്‍ കോണ്‍ഗ്രസ് നേതാവായ കെ.പി യാദവിനോടായിരുന്നു സിന്ധ്യയുടെ തോല്‍വി. രാജ്യം ഏറ്റവും ശ്രദ്ധയോടെ നോക്കി കണ്ട മത്സരമായിരുന്നു ഭോപ്പാലിലേത് . മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിങായിരുന്നു മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. എന്നാല്‍ മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാസിങ് ഠാക്കൂറിനോട് ഭോപ്പാലില്‍ തോല്‍ക്കുകയായിരുന്നു ദിഗ് വിജയ് സിങിന്റെ വിധി.

കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൌഡയും ചെറുമകന്‍ നിഖില്‍ കുമാരസ്വാമിയും കര്‍ണ്ണാടകയില്‍ നിന്ന് പരാജയപ്പെട്ട പ്രമുഖരാണ്. ഷീല ദീക്ഷിത്, ഭൂപേന്ദ്രസിങ് ഹൂഡ, ആശോക് ചവാന്‍, വീരപ്പമൊയിലി തുടങ്ങിയ 9 മുന്‍ കോണ്‍ഗ്രസ് മുഖ്യമന്തിമാര്‍ക്കാണ് ഇത്തവണ തോല്‍വി നേരിടേണ്ടിവന്നത്. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ ശത്രുഘന്‍ സിന്‍ഹ, ഊര്‍മിള മണ്ടോദ്കര്‍, രാജ് ബബ്ബാര്‍ തുടങ്ങിയവരും തോറ്റ പ്രമുഖരില്‍ പെടുന്നു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement