ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് യാത്രക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് നിലവില്‍ ഉയരുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ യോജിപ്പില്ല, മോദിയുടെ കേദാര്‍നാഥ് യാത്രയെ അനുകൂലിച്ച് എത്തിയിരിക്കുകയാണ് ജെഡിയു നേതാവ് കെ സി ത്യാഗി. മോദി ഒരു വിശ്വാസിയാണെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ കേദാര്‍നാഥ് സന്ദര്‍ശനത്തെ സംശയിക്കേണ്ടെന്നും ത്യാഗി പറഞ്ഞു. ഒരു ദേശീയ മാധ്യമത്തോട് സംസാരിക്കുമ്‌ബോഴായിരുന്നു ത്യാഗി മോദിയെ പിന്തുണച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വിശ്വാസിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ മതപരമായ ആചാരങ്ങളില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും ത്യാഗി പറഞ്ഞു.
മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനത്തിനും ധ്യാനത്തിനും എതിരെ നിരവധി നേതാക്കളാണ് ആരോപണമുന്നയിച്ചത്. സോഷ്യല്‍ മീഡിയയിലടക്കം ഇതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോദിയുടെ സന്ദര്‍ശനം നാടകമാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇവിഎം മെഷീനിലും, തെരഞ്ഞെടുപ്പ് പട്ടികയിലും തിരിമറികള്‍ നടത്തിയ ശേഷമാണ് മോദി സേന കേദാര്‍നാഥിലെ നാടകത്തിന് ഇറങ്ങിയതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോദിയുടേയും മോദി സേനയുടേയും മുന്നില്‍ കീഴടങ്ങി എന്ന കാര്യം ഇന്ത്യക്കാര്‍ക്ക് വ്യക്തമായെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon