ads

banner

Monday, 20 May 2019

author photo

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ പൊതുവെ ആശ്വാസകരമായ വാര്‍ത്തയാണ് യുഡിഎഫിന് ലഭിക്കുന്നത്. മിക്ക എക്‌സിറ്റ് പോളുകളും കേരളത്തില്‍ യുഡിഫ് തരംഗമാണ് സൃഷ്ടിക്കുന്നത് എന്നാണ് പറയുന്നത്. എ15 മുതല്‍ 16 സീറ്റ് വരെ കേരളത്തില്‍ യുഡിഎഫ് നേടുമെന്നും പറയുന്നു. അതേസമയം ഇടത് മുന്നണിക്ക് മൂന്ന് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ ബിജെപിക്ക് പരമാവധി പ്രതീക്ഷിക്കാവുന്നത് ഒരു സീറ്റ് മാത്രമാണെന്നും പറയുന്നുണ്ട്. പൂജ്യം മുതല്‍ ഒന്ന് വരെ എന്നാണ് കേരളത്തിലെ ബിജെപിക്ക് പറയുന്ന സാധ്യത. 

അതേസമയം മറ്റൊന്നില്‍ യുഡിഎഫിന് 15 സീറ്റും ചാണക്യ 16 സീറ്റുമാണ് പ്രവചിക്കുന്നത്. ഇടത് മുന്നണി നാല് സീറ്റ് വരെ നേടുമെന്നാണ് നിലവിലെ പ്രവചനം. ബിജെപിക്ക് കിട്ടാവുന്നത് ഒരു സീറ്റാണെന്നാണ്  കണക്ക് കൂട്ടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിച്ചിരിക്കുന്നു മറ്റൊരു ഗ്രൂപ്പിന്റെ എക്‌സിറ്റ് ഫലത്തില്‍. കേരളത്തില്‍ ഇടത് മുന്നണി 11 മുതല്‍ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് സര്‍വെയുടെ കണക്ക് കൂട്ടല്‍. യുഡിഎഫ് വിജയിക്കുന്നത് 3 മുതല്‍ 5 സീറ്റില്‍ വരെയാണ് എന്നും പ്രവചിക്കുന്നുണ്ട്. എന്‍ഡിഎ അക്കൗണ്ട് തുറക്കുന്നെങ്കില്‍ അത് ഒരു സീറ്റില്‍ മാത്രമായി ഒതുങ്ങുമെന്ന വിലയിരുത്തലും പങ്കുവയ്ക്കുന്നു.  ഭൂരിപക്ഷം സര്‍വെകളും കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോഴാണ് തീര്‍ത്തും വ്യത്യസ്ഥമായ ഫല സൂചനയുമായി എത്തുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്. 

കേരളത്തില്‍ തിരുവനന്തപുരത്തോ അല്ലെങ്കില്‍ പത്തനംതിട്ടയിലോ ബിജെപി ജയിക്കാനുള്ള സാധ്യതയാണ് വിവിധ ദേശീയമാധ്യമങ്ങളില്‍ നടന്ന എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ വിദഗ്ദ്ധര്‍ മുന്നോട്ട് വയ്കക്കുന്നത്. എന്നാല്‍ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല. നേരത്തെ പ്രദേശിക ചാനലുകള്‍ നടത്തിയ സര്‍വ്വേകളിലും ബിജെപി സീറ്റ് തുറക്കാനുള്ള സാധ്യത പ്രവചിക്കപ്പെട്ടിരുന്നു. 
15 സീറ്റുകള്‍ യുഡിഎഫ് നേടുമെന്നും നാല് സീറ്റുകള്‍ എല്‍ഡിഎഫ് നേടുമെന്നും ഒരു സീറ്റില്‍ ബിജെപി ജയിക്കുമെന്നും ഇന്ത്യാടുഡേ പ്രവചിക്കുന്നു. സിഎന്‍എന്‍-ന്യൂസ് 18 പുറത്തു വിട്ട സര്‍വ്വേ എല്‍ഡിഎഫ് അനുകൂല തരംഗമാണ് കേരളത്തില്‍ പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ എല്‍ഡിഎഫ് നേടും. 7 മുതല്‍ 9 സീറ്റ് വരെ യുഡിഎഫ് ഒരു സീറ്റ് വരെ എന്‍ഡിഎ ഇതാണ് ന്യൂസ് 18-ന്റെ പ്രവചനം.  ന്യൂസ് നേഷന്‍ ചാനല്‍ 11- 13 സീറ്റ് വരെ യുഡിഎഫിനും 5-7 സീറ്റ് വരെ എല്‍ഡിഎഫിനും 1 മുതല്‍ 3 സീറ്റ് വരെ ബിജെപിക്കും പ്രവചിക്കുന്നു. ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് നാല് സീറ്റും ബിജെപിക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement