ads

banner

Tuesday, 29 January 2019

author photo

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിക്കുന്ന ഒരു ശതമാനം പ്രളയ സെസ് ചില ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനയുണ്ടാക്കുമെന്ന് സൂചനകള്‍. ആഡംബര ഉത്പന്നങ്ങളുടെ വിലയിലായിരിക്കും കാര്യമായ വര്‍ധന. സാധാരണയായി സെസ് ചുമത്തുന്നതു നികുതിക്കു മേലാണെങ്കില്‍‌ പ്രളയ സെസ് അടിസ്ഥാന വിലയ്ക്കുമേല്‍ ആകുമെന്ന് വിദ​ഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രളയാനന്തര പുനര്‍നിര്‍മാണത്തിനായി 1% സെസ് ചുമത്താന്‍ ജിഎസ്ടി കൗണ്‍സിലാണ് സംസ്ഥാനത്തിന് അധികാരം നല്‍കിയത്. 2 വര്‍ഷം കൊണ്ട് പരമാവധി പിരിച്ചെടുക്കാവുന്നത് 2000 കോടി രൂപയാണ്. സാധാരണ ജിഎസ്ടി തുക സംസ്ഥാനവും കേന്ദ്രവും വീതിച്ചെടുക്കുകയാണെങ്കില്‍ സെസ് തുക മുഴുവന്‍ സംസ്ഥാനത്തിനു ലഭിക്കും. ഏപ്രില്‍ ഒന്നിന് സെസ് പ്രാബല്യത്തിലാകുന്നതോടെ വ്യാപാരികള്‍ ബില്ലിങ് സോഫ്റ്റ്‍‌വെയറില്‍ ഇതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തേണ്ടി വരും.

ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് നടക്കാനിരിക്കുന്നതിനാല്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു മേല്‍ സെസ് ചുമത്തില്ലെന്നാണു സൂചന. അതേസമയം കാര്‍, ടിവി, റഫ്രിജറേറ്റര്‍, എയര്‍ കണ്ടിഷനര്‍, സിമന്റ്, സിഗരറ്റ് തുടങ്ങിയവയ്ക്കു മേല്‍ സെസ് വന്നേക്കും. വാഹനം, ടിവി, അഞ്ച് ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങുമ്ബോള്‍ സെസ് ഇനത്തില്‍ മാത്രം 5000 രൂപ അധികം നല്‍കേണ്ടി വരും. ജിഎസ്ടിക്കു മേലായിരുന്നു സെസ് എങ്കില്‍ 28% നികുതിയുടെ ഒരു ശതമാനമായ 1400 രൂപ നല്‍കിയാല്‍ മതിയായിരുന്നു. 10 ലക്ഷത്തിന്റെ കാറിന് 10,000 രൂപയും 15 ലക്ഷത്തിന് 15,000 രൂപയും സെസ് നല്‍കണം. 50,000 രൂപ വിലയുള്ള ടിവിക്ക് 500 രൂപ സെസ് നല്‍കണം.

28% നികുതി നിരക്കുള്ള എല്ലാ ഉത്പന്നങ്ങള്‍ക്കും 18% ഉള്ള ഏതാനും ഉത്പന്നങ്ങള്‍ക്കും സെസ് ചുമത്തുമെന്നാണു സൂചന.  

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement