ബംഗളുരു: പരാതിക്കാരിയെ പൊതുജന മദ്ധ്യത്തില്‍ അപമാനിച്ച കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ദരാമയ്യയ്ക്കെതിരെ പ്രതിഷേധം. അധിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ആവശ്യത്തിന് ജീവനക്കാരില്ലെന്നും എം.എല്‍.എയോട് ഇക്കാര്യം പറഞ്ഞിട്ടും ഫലമില്ലെന്നും പറഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തക ജമാല ആരോപിച്ചത്.
ഇവരുടെ കൈയില്‍ നിന്ന് സിദ്ദരാമയ്യ മൈക്ക് പിടിച്ചുവാങ്ങിയപ്പോള്‍ ഷാള്‍ അഴിഞ്ഞു വീഴുന്നതും തുടര്‍ന്ന് തോളില്‍ പിടിച്ച് ഇരിക്കാന്‍ ആക്രോശിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാദ്ധ്യമത്തില്‍ വൈറലായിരിക്കുന്നത്.
സിദ്ധരാമയ്യയുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ സിദ്ധരാമയ്യ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. എന്നാല്‍ സിദ്ധരാമയ്യയുടെ പ്രതികരണത്തില്‍ പരാതിയില്ലെന്നും പെട്ടെന്നുണ്ടായ ദേഷ്യത്തില്‍ അദ്ദേഹം പ്രകോപിതനാവുകയുമായിരുന്നെന്നും അധിക്ഷേപത്തിനിരയായ സ്ത്രീ വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon