ഇടുക്കി: ഇടുക്കിയിൽ മന്ത്രി എം എം മണിയുടെ മണ്ഡലത്തിൽ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന യുഡിഎഫ് പരാതി ജില്ലാ കളക്ടർ ഇന്ന് പരിശോധിക്കും. ഉടുമ്പൻചോല നിയമസഭാ മണ്ഡലത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ രണ്ട് ബൂത്തുകളിൽ വോട്ട് ചെയ്‌തെന്നായിരുന്നു യുഡിഎഫിന്റെ പരാതി.
എന്നാൽ ആരോപണം മന്ത്രി എം എം മണി അടക്കമുള്ള സിപിഎം നേതാക്കൾ പാടെ നിഷേധിച്ചിരുന്നു. അതേ സമയം കള്ളവോട്ട് പരിശോധനയിൽ ബൂത്തുകളിൽ സിസിടിവി ഇല്ലാതിരുന്നത് നടപടി ക്രമങ്ങൾ സങ്കീർണമാക്കാനാണ് സാധ്യത.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon