ഇനി വില്ലെജില്‍ പോകുമ്പോള്‍ പണം കൈയില്‍ കരുതണം എന്നില്ല, എടിഎം മാത്രം മതി. ഓഫീസുകളില്‍ സ്വൈപ്പിങ് യന്ത്രം കൊണ്ടുവരും. നികുതിയടക്കം ചെറിയതും വലിയതുമായ എല്ലാ തുകകളും ഇനി എടിഎം വഴി അടയ്ക്കാനാകും. ഓണ്‍ലൈനായ എല്ലാ വില്ലെജ് ഓഫീസുകളിലും സ്വൈപ്പിങ് യന്ത്രം സ്ഥാപിച്ച് നികുതിദായകന്റെ എടിഎം കാര്‍ഡുപയോഗിച്ച് നികുതിയും മറ്റു ഫീസുകളും ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് സര്‍ക്കാര്‍ അക്കൗണ്ടിലേക്ക് എത്തും.
സംസ്ഥാന ഐടി മിഷനും ഫെഡറല്‍ ബാങ്കും ചേര്‍ന്നാണ് ഇതു നടപ്പാക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ യന്ത്രം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജില്ലയിലെ ഓണ്‍ലൈനായ 125 വില്ലെജുകളില്‍ ഈ മാസാവസാനത്തോടെ യന്ത്രം സ്ഥാപിക്കും. അടുത്തമാസം മുതല്‍ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ നികുതി, റവന്യു റിക്കവറി, ഒറ്റത്തവണ കെട്ടിടനികുതി തുടങ്ങി സര്‍ക്കാരിലേക്ക് ലഭിക്കാനുള്ള ഒട്ടനവധി ഫീസുകള്‍ കാലങ്ങളായി പണമായാണ് സ്വീകരിച്ചിരുന്നത്. അതെല്ലാം അന്ന് സര്‍ക്കാരിലേക്ക് ഓണ്‍ ലൈനായി ലഭിക്കും
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon