തിരുവനന്തപുരം: പ്രധാനമന്ത്രി പദവിയിൽ എട്ടുനിലയിൽ പൊട്ടിയ നരേന്ദ്രമോദിയെ തുറന്നു കാട്ടുന്നതാണ് ടൈം മാഗസിന്റെ പുതിയ കവർ സ്റ്റോറിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷലിപ്തമായ മത ദേശീയത വളര്‍ത്തുന്നതിനുള്ള സാഹചര്യമുണ്ടാക്കിയതിനു ടൈം പ്രധാനമന്ത്രിയെ പ്രതിക്കൂട്ടിൽ നിർത്തുകയാണ്.പശു സംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങൾ,
ഇന്ത്യയുടെ അടിസ്ഥാന സ്വഭാവങ്ങളെയെല്ലാം തൂത്തെറിഞ്ഞതിനും കാരണക്കാരനായി ടൈം മോദിയെ ചൂണ്ടിക്കാട്ടുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
വൈബ്രന്റ് ഗുജറാത്തിന്റെ കാരണക്കാരനായ മുഖ്യമന്ത്രി നരേന്ദ്രമോദിയെ കുറിച്ചാണ് ടൈം ആദ്യം കവർസ്റ്റോറി എഴുതിയത്. പിന്നീട് ഇന്ത്യയുടെ പ്രതീക്ഷ ആയി മാറുന്ന നരേന്ദ്രമോദിയെ കുറിച്ചും. ഈ രണ്ടു വാഴ്ത്തുകളും സംഘപരിവാർ ഏറ്റെടുത്തു. ഇപ്പോൾ ടൈം മാഗസിൻ കവർസ്റ്റോറി എഴുതിയ മാധ്യമപ്രവർത്തകനായ ആതിഷ് തസീറിനെ അപകീർത്തിപെടുത്താനാണ് ബിജെപി സൈബർ സംഘം പ്രവർത്തിക്കുന്നത്.
മതേതരത്വം, ലിബറലിസം, സ്വതന്ത്ര്യ മാധ്യമ പ്രവര്‍ത്തനം എന്നിങ്ങനെ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ മുഴുവന്‍ ഹിന്ദുക്കള്‍ക്കെതിരായ ഗൂഢാലോചനയായി വരുത്തിതീര്‍ക്കുകയാണ് മോദി ഭരണം ചെയ്തതെന്നും ടൈം അടിവരയിരുന്നതോടെ ഓരോ വാക്കിലും സത്യം വിരിയിക്കുകയാണ്.
ഒരു കാലത്ത് ഇന്ത്യയിലെ ഒരു വിഭാഗം ആളുകൾ നരേന്ദ്രമോഡിയെ വികസനനായകനായി തെറ്റിദ്ധരിച്ചിരുന്നു. ഭിന്നിപ്പിന്റെ രാഷ്ട്രീയത്തിന്റെ വക്താവായി ടൈം തന്നെ മോദിയെ കണ്ടെത്തുമ്പോൾ "എല്ലാക്കാലവും എല്ലാവരെയും പറ്റിക്കാനാവില്ല "എന്ന സത്യം തന്നെയാണ് വെളിവാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon