ചെന്നൈ: സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദി ഗോഡ്‌സെയെന്ന മക്കള്‍ നീതിമയ്യം നേതാവ് കമലഹാസന്റെ പരാമര്‍ശത്തില്‍ പൊലീസ് കെസടുത്തു. അറവക്കുറിച്ചി പൊലീസാണ് കമലഹാസനെതിരെ ക്രിമിനല്‍ കേസെടുത്തത്.
പരാമര്‍ശം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും കമലഹാസനെ അറസ്റ്റ് ചെയ്യണമെന്നും ബി.ജെ.പി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
അറവകുറിച്ചി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മക്കള്‍ നീതിമയ്യം സ്ഥാനാര്‍ത്ഥി എസ്. മോഹന്‍രാജിന്‍റെ പ്രചാരണത്തിനിടെ ആയിരുന്നു കമലിന്റെ പരാമര്‍ശം.
'സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു. അയാളുടെ പേര് നാഥുറാം ഗോഡ്‌സെയെന്നാണ്. മുസ്ലിങ്ങള്‍ നിരവധിയുള്ള സ്ഥലമായതുകൊണ്ടല്ല ഞാനിതു പറയുന്നത്. ഗാന്ധിജിയുടെ പ്രതിമ ഇവിടെയുള്ളതുകൊണ്ടാണ്. 1948ല്‍ നടന്ന കൊലപാതകത്തിന്റെ ഉത്തരം തേടിയാണ് ഇവിടെ വന്നത്. നല്ലൊരു ഇന്ത്യക്കാരന്‍ തുല്യതയാണ് ആഗ്രഹിക്കുന്നത്. ദേശീയ പതാകയില്‍ മൂന്ന് നിറങ്ങളും നിലനില്‍ക്കണം. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അഭിമാനത്തോടെ അതെവിടെയും വിളിച്ചുപറയാന്‍ മടിയില്ല'- എന്നായിരുന്നു കമലഹാസന്‍റെ പ്രസ്താവന.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon