ads

banner

Thursday, 30 May 2019

author photo

കൊച്ചി : കേരളത്തിൽ നിന്നുള്ള പഴം–പച്ചക്കറിക്ക് സൗദി നിരോധനം നീക്കിയതോടെ കയറ്റുമതി പുനരാരംഭിച്ചു. കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്നു കയറ്റിവിടുന്ന ഉൽപന്നങ്ങൾക്കായിരുന്നു നിപ്പ വൈറസിന്റെ പേരിലുള്ള നിരോധനം. അതിനാൽ ഇവിടുത്തെ കയറ്റുമതിക്കാർ മംഗലാപുരം,ഹൈദരാബാദ് വിമാനത്താവളങ്ങളിലേക്കു കയറ്റുമതി മാറ്റിയിരുന്നു. അതാണിപ്പോൾ തിരിച്ചു വരുന്നത്.നോമ്പുകാലമായതിനാൽ പഴവർഗങ്ങൾക്കാണ് ആവശ്യക്കാരേറെയുള്ളത്. ഏത്തനും പൂവനും രസകദളിയും കൈതച്ചക്കയും വിവിധതരം മാങ്ങകളും സൗദിയിലേക്കു പറന്നു തുടങ്ങി. ഇവയുടെ ആവശ്യക്കാരേറെയും മലയാളികൾ തന്നെയാണ്. എന്നാൽ മുടങ്ങിക്കിടന്ന വിതരണശൃംഖല സജീവമാകാൻ ഏതാനും ആഴ്ചകൾ കൂടി വേണ്ടിവരുമെന്നു കയറ്റുമതിക്കാർ ചൂണ്ടിക്കാട്ടി. സൗദിയിലെ റിയാദ്, ദമാം, ജെദ്ദ വിമാനത്താവളങ്ങളിലേക്കാണു പച്ചക്കറി കയറ്റുമതി.

ചൂടുകാലമായതിനാൽ ഒക്ടോബർ വരെ പഴം–പച്ചക്കറിക്കു വർധിച്ച ഡിമാൻഡ് തുടരും. തണുപ്പുകാലത്ത് അറബ് രാജ്യങ്ങളിൽ തന്നെ ലോക്കലായി ലഭിക്കുന്ന പച്ചക്കറി ചൂടുകാലത്ത് ഇല്ലാതാകുന്നതും പഴങ്ങളുടെ ഉപഭോഗം കൂടുന്നതുമാണ് ഇവിടെ നിന്നുള്ള കയറ്റുമതി കൂടാൻ കാരണം.സൗദിയിലേക്ക് ശരാശരി 50 ടൺ പഴം–പച്ചക്കറികൾ കേരളത്തിൽ നിന്നുണ്ടായിരുന്നതാണ് നിപ്പ വൈറസിനെ തുടർന്നു നിലച്ചത്. മറ്റു ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ കുറവു വന്നതുമില്ല. കയറ്റുമതിക്കാരുടെ എണ്ണത്തിലും വൻ വർധന ഉണ്ടായിട്ടുണ്ട്

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement