ന്യൂഡൽഹി: അഞ്ചുവർഷത്തിനിടെ ആദ്യമായി ഇന്ത്യ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി. ജെറ്റിന്റെ വീഴ്ച്ചയും വിമാന ടിക്കറ്റ് നിരക്കിലുണ്ടായ വർദ്ധനയും യാത്രക്കാരുടെ എണ്ണം കുറയാനിടയാക്കി എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. 4 .5 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.
എപ്രിലിൽ 1.09 കോടി പേരാണ് വിമാനയാത്ര നടത്തിയത്. 2018 ഏപ്രിലിലെ 1.15 കോടിയെ അപേക്ഷിച്ച് 4.5 ശതമാനമാണ് കുറഞ്ഞത്. കടബാദ്ധ്യതയെ തുടർന്ന് ഏപ്രിൽ 17നാണ് ജെറ്റ് എയർവേസ് പ്രവർത്തനം അവസാനിപ്പിച്ചത്. അതിനു മുമ്പായി തന്നെ ജെറ്റ് വിമാന സർവീസുകളുടെ എണ്ണവും കുത്തനെ കുറച്ചിരുന്നു.
മറ്റൊരു പ്രമുഖ കമ്പനിയായ സ്‌പൈസ് ജെറ്റ് 13 ബോയിംഗ് 737 മാക്‌സ് വിമാനങ്ങളുടെ സർവീസ് നിറുത്തലാക്കിയതും വിമാനയാത്രികരുടെ എണ്ണം കുറയാനിടയാക്കി. വിമാനത്തിന്റെ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് ഡി.ജി.സി.എയുടെ നിർദേശപ്രകാരമാണ് ബോയിംഗ് 737 മാക്‌സ് പറത്തേണ്ടെന്ന് കമ്പനി തീരുമാനിച്ചത്.
ലോകത്ത്, വിമാന യാത്രികരുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തുന്ന രാജ്യമായിരുന്നു ഇന്ത്യ. 2014 സെപ്‌തംബർ മുതൽ 2018 ഡിസംബർ വരെ തുടർച്ചയായി എല്ലാ മാസങ്ങളിലും യാത്രക്കാരുടെ എണ്ണം ഉയർന്നു. ചില മാസങ്ങളിൽ വളർച്ചാനിരക്ക് 29 ശതമാനം വരെയായിരുന്നു. അതേസമയം, ഈവർഷം ജനുവരിയിലും ഫെബ്രുവരിയിലും നിർജീവമായിരുന്നു വളർച്ച. മാർച്ചിൽ കുറിച്ച വളർച്ച 0.14 ശതമാനം മാത്രമാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon