ads

banner

Friday, 3 May 2019

author photo

ഭുവനേശ്വര്‍: രാജ്യത്തെ കിഴക്കന്‍ തീരത്ത് ആഞ്ഞടിക്കുന്ന ഫോനി ചുഴലിക്കാറ്റിന്റെ വേഗം കുറയാന്‍ തുടങ്ങിയതായി കാലാവസ്ഥാ വിഭാഗം. എക്‌സ്ട്രീംലി സിവിയര്‍ ചുഴലിക്കാറ്റ് എന്ന വിഭാഗത്തില്‍ നിന്ന് വെരി സിവിയര്‍ ചുഴലിക്കാറ്റായി ഫോനിയുടെ ശക്തി കുറഞ്ഞതായി ദേശീയ കാലാവസ്ഥാ വിഭാഗം പുറത്തുവിട്ട ബുള്ളറ്റിനില്‍ പറയുന്നു. 

ഒഡീഷയില്‍ നിലം പതിച്ച കാറ്റ് ഇന്ന് രാത്രിയോടെ പശ്ചിമബംഗാളിലേക്കു പ്രവേശിക്കും. കാറ്റ് കരയില്‍ പതിച്ചതിനുശേഷം ശക്തി കുറയാന്‍ ആരംഭിച്ചിരുന്നതായി കാലാവസ്ഥാ വിഭാഗം ഡയരക്ടര്‍ ജനറല്‍ കെജി രമേശ് അറിയിച്ചു. ചുഴലിക്കാറ്റിന് ശക്തി കുറയുന്നുണ്ടെങ്കിലും ഒഡീഷയില്‍ കനത്ത മഴയും കാറ്റും തുടരുമന്നും അദ്ദേഹം വ്യക്തമാക്കി.

മണിക്കൂറില്‍ 185 കിലോമീറ്ററോളം വേഗത്തിലായിരുന്നു ഇന്നലെ രാവിലെ എട്ടുമണിക്കും പത്തുമണിക്കുമിടയില്‍ ഫോനി ചുഴലിക്കാറ്റ് വീശിയത്. എന്നാല്‍ കാലത്ത് 11.30 കാറ്റിന്റെ വേഗത മണിക്കൂറില്‍ 150 കിലോമീറ്ററിനും 160 കിലോമീറ്ററിനുമിടയിലായി കുറഞ്ഞു. 

വൈകിട്ട് 5.30ഓടെ കാറ്റിന്റെ വേഗം 130നും 140നും ഇടയില്‍ കിലോമീറ്ററായി കുറയുമെന്നു കാലാവസ്ഥാ വിഭാഗം അറിയിച്ചു. രാത്രി 11.30ഓടെ വേഗം 110നും 12നും ഇടയില്‍ കിലോമീറ്ററായി കുറഞ്ഞ് ഗുരുതര ചുഴലിക്കാറ്റ് എന്ന വിഭാഗത്തിലേക്ക് ഫോനി മാറും. നാളെ പുലര്‍ച്ചെ അഞ്ചരയോടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ നൂറു കിലോമീറ്ററില്‍ താഴെയാവും. 

നാളെ പകല്‍ 11.30ഓടെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 70-80 കിലോമീറ്ററായി കുറഞ്ഞ് ഫോനി സാധാരണ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി 11.30ഓടെ ചുഴലിക്കാറ്റ് അതിമര്‍ദമായി മാറി വേഗം 50 കിലോമീറ്ററായി കുറയുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement