ന്യൂഡൽഹി : രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിന്ന്റെ ഏകദേശ രൂപം തെളിയുമ്പോൾ എൻഡിഎയ്ക്കു വ്യക്തമായ മുൻതൂക്കം. സൂചനകൾ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 450 പിന്നിടുമ്പോൾ 250ൽ അധികം സീറ്റുകളിൽ എൻഡിഎ ലീഡു ചെയ്യുകയാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ എൻഡിഎ മുന്നേറ്റം ദൃശ്യം. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബിജെപിയും തൃണമൂൽ കോൺഗ്രസും നേർക്കുനേർ പൊരുതിയ ബംഗാളിൽ ഇരുകൂട്ടരും ഒപ്പത്തിനൊപ്പമാണ്. ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗഡിൽ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഓരോ നിയമസഭാ മണ്ഡലത്തിലെയും 5 ബൂത്തുകളിൽ വിവിപാറ്റ് കൂടി എണ്ണേണ്ടതിനാൽ വൈകിട്ട് ആറോടെയാകും ഔദ്യോഗിക ഫലപ്രഖ്യാപനം. ഏപ്രിൽ 11 മുതൽ ഈ മാസം 19 വരെ 7 ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ പോളിങ് 67.11%.
http://bit.ly/2wVDrVvവ്യക്തമായ ഭൂരിപക്ഷവുമായി എൻ ഡി എ മുന്നേറുന്നു
Previous article
റെക്കോഡു ലീഡുമായി വയനാട്ടില്‍ രാഹുല്‍ ഗാന്ധി
This post have 0 komentar
EmoticonEmoticon