സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എന്‍ കരുണിനെ നിയമിച്ചു. ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന സ്ഥാനത്തേയ്ക്കാണ് ഷാജി എന്‍ കരുണ്‍ നിയമിതനാകുന്നത്. കേരള ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അധ്യക്ഷന്‍ കൂടിയായ ഷാജി എന്‍ കരുണിനെ 2011ല്‍ രാജ്യം പത്മശ്രീ പുരസ്‍കാരം നല്‍കി ആദരിച്ചിട്ടുണ്ട്.
പിറവി എന്ന സിനിമയിലൂടെ ലോകനിലവാരത്തിലേക്ക് മലയാളത്തെ എത്തിച്ച സംവിധായകനാണ് ഷാജി എന്‍ കരുണ്‍. പിറവിക്കു പുറമേ വാനപ്രസ്‍ഥമാണ് ഷാജി എന്‍ കരുണിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ മറ്റൊരു പ്രധാന ചിത്രം. ഓള് ആണ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്‍ത ചിത്രം.
കേരള രാജ്യാന്തര ചലച്ചിത്രമേളയുടേ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചുണ്ട്. കല-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ നല്കുന്ന 'ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്' പുരസ്‌കാരത്തിന് അർഹാനായിട്ടുണ്ട് ഇദ്ദേഹം. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് മെഡലോടു കൂടി ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടിയ ഇദ്ദേഹം മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്.
This post have 0 komentar
EmoticonEmoticon