മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ളയുടെ ടീസര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള'. ചിത്രം ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തും. ഷോബിസ് സ്റ്റുഡിയോ ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത്. ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മിക്കുന്നത്.
വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള(ഇന്ദ്രന്‍സ്) 65ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേയ്ക്കുള്ള ബസ് യാത്രയ്ക്കിടയില്‍ ഒരു ചെറുപ്പക്കാരനായ സഹയാത്രികനെ (ബാലു വര്‍ഗ്ഗീസ്) അബ്ദുള്ളയ്ക്ക് കൂട്ടുകിട്ടുന്നു. പിന്നീട് അബ്ദുള്ളയുടെ യാത്രയില്‍ ആ ചെറുപ്പക്കാരനും കൂടെ കൂടുന്നു.
സംവിധായകന്‍ ലാല്‍ജോസ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നുമുണ്ട്. സുഡാനിയിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ സാവിത്രി ശ്രീധരനും ഈ ചിത്രത്തില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നു.രണ്‍ജി പണിക്കര്‍, ലാല്‍ജോസ്, നോബി, ശ്രീജിത്ത് രവി, പ്രേംകുമാര്‍, ഇടവേള ബാബു, ജെന്‍സണ്‍ ജോസ്, രാജേഷ് പറവൂര്‍, ദേവരാജ്, ഉല്ലാസ് പന്തളം, ബിനു അടിമാലി, അമല്‍ദേവ്, സുബൈര്‍ വയനാട്, സി പി ദേവ്, രചന നാരായണന്‍കുട്ടി, അഞ്ജലി നായര്‍, മാലാ പാര്‍വ്വതി, സാവിത്രി ശ്രീധരന്‍, സ്നേഹാ ദിവാകരന്‍, നന്ദന വര്‍മ്മ, വത്സലാ മേനോന്‍, അംബിക, ചിത്ര പ്രദീപ്, സന ബാപ്പു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം അന്‍സൂര്‍, സംഗീതം സാജന്‍ കെ റാം, കോഴിക്കോട് അബൂബക്കര്‍, എഡിറ്റിംഗ് വി ടി ശ്രീജിത്ത്, ഹിഷാം അബ്ദുള്‍ വഹാബ്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon